എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാന്‍ ആകില്ല. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു. നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ പരാമര്‍ശം നടത്തിയത്.
Comments