അറുനൂറോളം ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. സീ ന്യൂസാണ് ഐബിയുടെ മുന്നറിയിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സജീവ പിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരില്‍ പാക് സൈന്യത്തിലെ അംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്കുന്ന പാക് സൈനിക വിഭാഗമായ പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാകാം ഇക്കൂട്ടരെന്നാണ് നിഗമനം.
Comments