കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മൂന്നുമാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച മുതല്‍ അദ്ദേഹം ഓഫീസിലെത്തി തുടങ്ങും. രാഷ് ട്രപതി രാംനാഥ് കോവിന്ദ് ജെയ്റ്റ്ലിക്ക് ധനകാര്യം, കമ്പനികാര്യ വകുപ്പുകള്‍ അനുവദിച്ച് ഉത്തരവായി. ഏപ്രില്‍ മാസം മുതല്‍ ജെയ്റ്റ്ലി മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നില്ല.
Comments