അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ വരുതിയില്‍ക്കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. മാധ്യമപ്രവര്‍ത്തകരുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ലളിത്പൂര്‍ ജില്ലാഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന പൊതു വിവര വകുപ്പില്‍ വാട്സ്ആപ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments