പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്തുവര്‍ഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരേക്കൂടി അദ്ദേഹത്തിനൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരേയും ചോദ്യം ചെയ്തു വരുന്നു.
Comments