പികെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ നടപടി വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാന്ദൻ. സ്ത്രീകളുടെ വിഷയമായതിനാൽ ശക്തമായ നടപടി ഉണ്ടാകും. പഠിച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അതേസമയം പരാതിയിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും പരാതി തെളിഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ഷൈലജ വ്യക്തമാക്കി.
Comments