സംസ്ഥാനത്ത് വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴ ശക്തമായി തുടരുന്നു. കൊല്ലത്ത് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കരവാളൂര്‍ പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്(68) ആണ് മരിച്ചത്. ചിതറയിലും ചടയമംഗലത്തും ഓരോ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ശക്തമായ മഴയെതുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് പുല്ലുമ്പാറയിലും വാമനപുരത്തും കനത്ത മഴയെതുടര്‍ന്ന് ഗാതഗതം നിലച്ചിട്ടുണ്ട്.പൂല്ലൂമ്പാറ പഞ്ചായത്തിലെ ശാസ്താം നട,തലനിന്നമൂല എന്നീ ഗ്രാമങ്ങള്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. ഇവിടത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുളപ്പുറത്ത് 58 ഹെക്ടര്‍ ഓണ പച്ചക്കറി കൃഷി പൂര്‍ണമായി നശിച്ചു.വാമനപുരം പഞ്ചായത്തിലെ വലിയകിളച്ചാട് വെള്ളം കയറിയതിനെ തുടര്‍ന്ന് വാമനപുരം-ആറ്റിങ്ങല്‍ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.ഇവിടത്തെ രാജപ്പന്നായരെന്നയാളുടെ കടയും വീടും കുട്ടന്നാടാരെന്നയാളുടെ വീടും വെള്ളത്തിലായി.
Comments