കോഴിക്കോട്: സംസ്ഥാനത്ത് ടോയ്ലറ്റില്ലാത്ത സ്കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ളെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എയ്ഡഡ്- അണ് എയ്ഡഡ് മേഖലയിലെ ചില സ്കൂളുകളില്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് ഇപ്പോഴും ടോയ്ലറ്റില്ലന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എച്ച്.എസ്.ടി.യു കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാനത്തെിയതായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഒന്നു മുതല്‍ പ്ളസ്ടു വരെയുള്ള ക്ളാസുകളെ സംയോജിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരും. ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കായി ചെങ്ങന്നൂരില്‍ ആര്.ഡി.ഡി ഓഫീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
Comments