സംവരണത്തിന്്റെ ആനുകൂല്യത്തിലല്ല താന്‍ കെ.പി.സി.സി. പ്രസിഡന്്റായതെന്ന് വി.എം സുധീരന്. കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താന്‍ കെ.പി.സി.സി. പ്രസിഡന്്റായത്. ഇക്കാര്യത്തില്‍ ഒരു ബാഹ്യശക്തിയുടെയും സഹായം ഉണ്ടായിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ മുഖം കാണിച്ചതുകൊണ്ട് പട്ടികയില്‍ കയറിപറ്റാനാകില്ല. തന്നെ പ്രസിഡന്്റാക്കരുതെന്ന് ആവശ്യപ്പെട്ടവരുണ്ട്. അത്തരം നിലപാടെടുത്തവരുടെ പേരുകളൊന്നും വെളിപ്പെടുത്തുന്നില്ല. കാരണം അവരൊക്കെ തന്‍്റെ അഭ്യുദയകാംക്ഷികളായി രംഗത്തു വരുന്നുണ്ടെന്നും അത് സന്തോഷമുള്ള കാര്യമാണെന്നും വി.എം സുധീരന് പറഞ്ഞു.സംവരണത്തിന്്റെ ആനുകൂല്യത്തിലാണ് സുധീരന് കെ.പി.സി.സി. പ്രസിഡന്്റായതെന്നും അതുകൊണ്ടുതന്നെ അദ്ദേഹം പെരുന്നയില്‍ പോകരുതായിരുന്നുവെന്നും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് സുധീരന് പ്രതികരിച്ചത്.
Comments