2005-നുമുമ്പുള്ള കറന്സിനോട്ടുകള് 2015 ജനുവരി ഒന്നുവരെ ഏതു ബാങ്കിലും മാറാമെന്ന് റിസര്‍വ് ബാങ്ക്. 2005-നുമുമ്പുള്ള നോട്ടുകള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം മാറ്റണം എന്നായിരുന്നു ആര്‍ബിഐ നേരത്തേ നിര്‍ദേശിച്ചിരുന്നത്.ബാങ്ക് ഉപഭോക്താവല്ലെങ്കില്‍ പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇത്തരത്തില്‍ മാറാം.
മാറാവുന്ന നോട്ടുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. 2005-നുമുമ്പുള്ള സീരീസിലെ നോട്ടുകള്‍ എടിഎമ്മുകളിലൂടെയും അല്ലാതെയും നല്‍കരുതെന്ന് ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments