മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശം നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നു. പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയോ റിവിഷന്‍ പെറ്റീഷന് നല്‍കുകയോ ആണ് ചെയ്യുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടി. ഏറ്റവും അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.
സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശം നീക്കിക്കിട്ടുന്നതിനാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.
Comments