സലിംരാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. മുഖ്യമന്ത്രി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു തുറന്ന സമീപനമാണ്. ഇത്തരം കാര്യങ്ങളെ രാഷ്ട്രീയപരമായല്ല നിയമപരമായാണു കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോയെന്നു ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Comments