കൊച്ചി: അടച്ചിട്ട ബാറുകളില്‍ നിലവാരമുള്ളവ തുറക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഇതുസംബന്ധിച്ച് പരിശോധനയടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ബാര്‍ പ്രശ്നത്തില്‍ മന്ത്രി സഭയില്‍ ഭിന്നതയില്ല. ബാര്‍ വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും മാണി പറഞ്ഞു.
ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ മകനും യൂത്ത് ഫ്രണ്ട് നേതാവുമയ ഷോണ്‍ ജോര്‍ജ് യുവമോര്‍ച്ചയുടെ വേദിയില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ കുട്ടികളുടെ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.
യു.ഡി.എഫ് ഭരണം മടുത്തെന്നും കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിച്ചാല്‍ ബി.ജെ.പിക്ക് കേരളം ഭരിക്കാമെന്നുമായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവന.
Comments