തെലങ്കാനയിലും മാഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളിമരുന്നില്‍ ചില കുപ്പികളില്‍ ടൈപ്പ്-2 പോളിയോ വൈറസ് കലര്‍ന്നിരുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ബയോമെഡ്' (Biomed Pvt Ltd) മരുന്നു കമ്പനി തയ്യാറാക്കിയ കുപ്പികളിലാണ് പോളിയോ വൈറസുകള്‍ കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും വൈറസ് കലര്‍ന്ന പോളിയോ നല്കിയ കുട്ടികളെ കണ്ടെത്തി നിരീക്ഷണമേര്‍പ്പെടുത്താന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
Comments