ഊട്ടിയിലേക്കുള്ള നീലഗിരി പൈതൃക തീവണ്ടി എന്ജിന് തകരാറിനെതുടര്‍ന്ന് കൊടുംകാട്ടില്‍ കുടുങ്ങിക്കിടക്കുന്നു.ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടിയാണ് കാട്ടിനകത്തെ അടര്‍ലി സ്റ്റേഷന് സമീപം രാവിലെ എട്ടുമണി മുതല്‍ നില്‍ക്കുന്നത്. പ്രദേശത്ത് കനത്ത മഴയാണ്. ഇരുന്നൂറോളം യാത്രക്കാരും 10 ജീവനക്കാരുമാണ് വണ്ടിയിലുള്ളത്.രാവിലെ ഏഴു മണിക്ക് കയറിയ യാത്രക്കാര്‍ അഞ്ച് മണിക്കൂറിന് ശേഷവും ഭക്ഷണം കിട്ടാതെ വലയുകയാണ്. കനത്ത മഴയും തണുപ്പും യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
Comments