ശബരിമല വിഷയത്തില്‍ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഏതുതരം വിവേചനത്തിനും എതിരായ നിലപാട് മുറുകെ പിടിക്കുമെന്നും സിപിഎം പറഞ്ഞു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് നയം കേന്ദ്രകമ്മിറ്റി ഏകകണ്ഠമായി പാസാക്കി. പശ്ചിമബംഗാളിലെ നയം പീന്നീട് തീരുമാനിക്കും. കോൺഗ്രസ് നിലപാട് അറിയട്ടെ എന്നും സിപിഎം വ്യക്തമാക്കി.
Comments