എംഎല്‍എയും നടനുമായ മുകേഷിനെതിരെ മീ ടു ക്യാംപെയിന്റെ ഭാഗമായി ആരോപണം. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന് മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. ചെന്നൈയിലാണ് സംഭവം നടന്നത് എന്നും അന്ന് കോടീശ്വരന് എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടയിലാണ് സംഭവം എന്നും അന്ന് തന്നെ നിരന്തരം വിളിച്ച് അടുത്ത റൂമിലേക്ക് മാറുവാന്‍ മുകേഷ് നിര്‍ബന്ധിച്ചെന്നും. അതില്‍ പ്രയാസം അന്നത്തെ തന്റെ മേധാവി ഡെറിക്ക് ഓബ്രയാനെ അറിയിച്ചപ്പോള്‍ അദ്ദേഹം അന്നു തന്നെ തന്നെ അവിടെ നിന്നും മാറ്റി. അതിന് ഡെറിക്കിനോട് നന്ദി അറിയിക്കുന്നു. അന്ന് എനിക്ക് 20 വയസായിരുന്നു, ഇപ്പോള്‍ 19 കൊല്ലം കഴിയുന്നു.
Comments