ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്കിയ ഉത്തരവ്, സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ രണ്ടാമത്തെ ഇനമായാണ് ഹര്‍ജി വന്നത്. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
Comments