സിനിമയുടെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കുന്നതില്‍ പ്രതികരണവുമായി സംവിധായകന് ശ്രീകുമാര്‍ മേനോന് രംഗത്ത്. രണ്ടാമൂഴം നടക്കുമെന്നും എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണമെന്നാണ് ആഗ്രഹമെന്നും അതു താന്‍ നിറവേറ്റുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. 'എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്. ഞാന്‍ അദ്ദേഹത്തെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കും.' ശ്രീകുമാര്‍ കുറിച്ചു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി വ്യാഴാഴ്ച കോടതിയെ സമീപിക്കുമെന്ന വാര്‍ത്തക്ക് പ്രതികരണമായി അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യം.
Comments