ശബരിമലയിൽ സംഘർഷം നടത്തിയ കൂടുതൽ അക്രമികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്. അക്രമം നടത്തിയതായി ദൃശ്യങ്ങളിൽ കണ്ടെത്തിയ 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെയും 210 പേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഈ ചിത്രങ്ങൾ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനൽകിയിട്ടുണ്ട്. പേരോ മേൽവിലാസമോ അറിയാത്തതിനാൽ ഇവരെ കണ്ടുകിട്ടിയാൽ ഉടനടി അറിയിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
Comments