മെട്രോ റെയില്‍ പദ്ധതി സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. ഉദ്ദേശിച്ച സമയത്തിനുള്ളില്‍ ഭാഗികമായി മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകൂ. സര്‍ക്കാരില്‍ നിന്ന് പദ്ധതിക്ക് പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള തടസങ്ങള്‍ പദ്ധതിയെ ബാധിക്കുന്നു. ഭാഗികമായെങ്കിലും മൂന്നു വര്‍ഷത്തിനകം കമ്മീഷന് ചെയ്യാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്ന് ഇ. ശ്രീധരന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
റീടെണ്ടര്‍ നടപടികള്‍ പുര്‍ത്തിയായെങ്കിലും സാങ്കേതിക തടസങ്ങള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments