സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന 418 ബാറുകളും തുറക്കേണ്ടതില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കെ.പി.സി.സി ജനറല്‍ ബോഡിയുടെ തീരുമാനം മാറ്റേണ്ട സാഹചര്യമില്ല. തുറന്നിരിക്കുന്ന മോശം ബാറുകള്‍ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.ഗ്രൂപ്പുയോഗങ്ങള്‍ വേണ്ടെന്ന നിലപാടിന് താഴേ തട്ടില്‍ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. നല്ല ലക്ഷ്യത്തോടെയുള്ള കെ.പി.സി.സി നിര്‍ദേശത്തിന് എല്ലാ ഭാഗത്ത് നിന്നും പിന്തുണ വേണം. പുന:സംഘടന തന്‍െറ വ്യക്തിപരമായ തീരുമാനമല്ലെന്നും സുധീരന് പറഞ്ഞു.
Comments