തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലില്‍ അപകടകരമല്ലാത്ത തോതിലെങ്കിലും വിഷവാതകം ചോര്‍ന്നതായി സ്ഥിരീകരണം. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷയില്‍ ചോര്‍ന്ന യോഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കെ.എം.എം.എല്ലില്‍ വിഷവാതകം തന്നെയാണ് ചോര്‍ന്നതെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.
കെ.എം.എം.എല്ലില്‍ നടപ്പാക്കേണ്ട സുരക്ഷയെകുറിച്ച് പഠിക്കാന്‍ മൂന്നംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. അസിസ്റ്റന്റ് ചീഫ് സെക്രട്ടറി സോമസുദരവും ഇന്റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രനും സമിതിയിലെ അംഗങ്ങളാകും. മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ചോര്‍ച്ചയുണ്ടായ പ്ളാന്റ് അടച്ചിടാനും യോഗം തീരുമാനിച്ചു.
Comments