തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് രംഗത്ത്. ബാര്‍ ഉടമകളുടെ താല്പര്യങ്ങള്ക്ക് സര്‍ക്കാര്‍ വഴങ്ങുന്നത് നിര്‍ഭാഗ്യകരമാണെന്ന് സുധീരന് പറഞ്ഞു. കോടതിയില്‍ നിന്ന് ബാറുകള്‍ക്ക് അനുകൂലമായ വിധി ചോദിച്ചു വാങ്ങാന്‍ സര്‍ക്കാര്‍ അഭിഭാഷകന് ശ്രമിക്കുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ബാറുകള്‍ തുറക്കണമെന്ന അഭിപ്രായമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
418 ബാറുകള്‍ പൂട്ടുന്ന വിഷയത്തില്‍ താന്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായമല്ല. കെ.പി.സി.സി.യുടെയും ജനങ്ങളുടെയും പൊതു വികാരമാണ് പ്രകടിപ്പിച്ചതെന്നും സുധീരന് പറഞ്ഞു. തുറന്നിരിക്കുന്ന ബാറുകളില്‍ മോശമായവ പൂട്ടണം.നാടിനും ജനങ്ങള്‍ക്കും ഗുണപരപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രായോഗികത. കോടതി വഴി ബാറുകള്‍ തുറക്കാന്‍ ആരുവന്നാലും ഇതിനെതിരെ പ്രതിരോധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments