വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ആക്രമണം നടന്ന സ്ഥലത്തുനിന്ന് അമ്പത് മീറ്റര്‍ അകലെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി ഇവിടെ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ വൈകീട്ടോടെ വീട്ടമ്മയ്ക്കുനേരെ ആക്രമണം ഉണ്ടായത്.
Comments