പുതുനഗരത്ത് റെയില്‍വേ പാളത്തിനു സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു തന്നെ മറ്റൊരു യുവാവിനെ ബോധരഹിതനായ നിലയിലും കണ്ടെത്തി. തത്തമംഗലം കുറ്റിക്കാട് പരേതനായ ബേബിയുടെ മകന് ജിതിന് (18) ആണ് മരിച്ചത്. വേട്ടുക്കട കൊശവന്മേട് മണികണ്ഠന്റെ മകന് സുമേഷി (20) നെയാണ് ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറെകാലോടെയാണ് ഇവരെ കണ്ടെത്തിയത്.
Comments