ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെയുള്ള പരാതിയിൽ തെളിവ് നൽകാൻ അന്വേഷണ കമ്മീഷൻ നിർദ്ദേശിച്ചു. നിരണം ഭദ്രാസനത്തിൽ നേരിട്ട് ഹാജരായി തെളിവ് നൽകാനാണ് പരാതികാരനോട് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. കുമ്പസാരരഹസ്യം ഉപയോഗിച്ച് 5 വൈദികർ ഭാര്യയെ പീഡിപ്പിച്ചുവെന്ന ഭർത്താവിന്റെ പരാതി അന്വേഷിക്കുന്നതിന് അഭിഭാഷകർ ഉൾപ്പടെ അടങ്ങുന്ന കമ്മീഷനാണ് ഓർത്തഡോക്സ് സഭ രൂപീകരിച്ചിരിക്കുന്നത്. പരാതിക്കാരനിൽ നിന്നും കമ്മീഷൻ കഴിഞ്ഞ വെള്ളിയാഴ്ച മൊഴിയെടുത്തിരുന്നു. എന്നാൽ ഭാര്യയുടെ സത്യവാങ്മൂലം ഉൾപ്പടെ പകർപ്പാണ് നൽകിയത്.
Comments