ഈജിപ്തില്‍ സൈനിക പിന്തുണയോടെ കഴിഞ്ഞ ജൂലൈയില്‍ അധികാരത്തിലത്തെിയ ഹാസിം ബബ്ലാവി മന്ത്രിസഭ രാജിവെച്ചു. പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായ അബ്ദുല്‍ ഫത്താഹ് അല്‍സീസി പങ്കെടുത്ത മന്ത്രിസഭാ യോഗത്തിനു ശേഷമാണ് നാടകീയമായി ബബ്ലാവി ടെലിവിഷനില്‍ രാജി പ്രഖ്യാപനം നടത്തിയത്. ഇടക്കാല പ്രസിഡന്റ് അദ്ലി മന്‍സൂറിന് രാജി സമര്‍പ്പിച്ചിട്ടുണ്ട്. പുറത്തുപോകുന്ന മന്ത്രിസഭയില്‍ പാര്‍പ്പിട വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇബ്രാഹിം മിഹ്ലിബിന്െറ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് അല്‍അഹ്റാം റിപ്പോര്‍ട്ട് ചെയ്തു.
Comments