ന്യൂഡല്‍ഹി:ഏഴുമാസത്തിനിടെ നാവികസേനാ കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാവികസേനാ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി രാജിവെച്ചു.ഇന്ന് ഐഎന്‍എസ് സിന്ധുരത്ന എന്ന മുങ്ങിക്കപ്പലില്‍ തീപിടുത്തമുണ്ടായി ഏഴുനാവികര്ക്ക് ഗുരുതരമായി പരിക്കേറ്റു.2013 ആഗസ്ത് 13 ന് മുംബൈ ഡോക്യാര്ഡിലായിരുന്ന സിന്ധുരക്ഷക് മുങ്ങിക്കപ്പലില്‍ തീപ്പിടിത്തമുണ്ടായി. പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. വൈസ് അഡ്മിറല്‍ റോബിന് ധൊവാനെ മേധാവിയായി നിയമിച്ചു.012 ആഗസ്ത് 31-നായിരുന്നു അഡ്മിറല്‍ ഡി.കെ ജോഷി നാവികസേനാ മേധാവിയായത്.
Comments