ഇന്ത്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം. ഐ.എന്‍.എസ് സിന്ധുരത്ന എന്ന അന്തര്‍വാഹിനിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അബോധാവസ്ഥയിലായ അഞ്ചു നാവികരെ വ്യോമമാര്‍ഗം മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുംബൈ തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിരുന്ന എ.എന്‍.എസ് സിന്ധുരത്ന അറ്റകുറ്റപണി തീര്‍ത്ത് പരിശോധിച്ചതിനു ശേഷം നീറ്റിലിറക്കിയതാണ്. പരിശോധന നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മുങ്ങിക്കപ്പലില്‍ വെടികോപ്പുകളോ മറ്റ് ആയുധങ്ങളോ സൂക്ഷിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് സിന്ധുരക്ഷക് തീപിടിച്ച് മുങ്ങി 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു.
Comments