ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12-14 സീറ്റുകള്‍വരെ ലഭിക്കാമെന്ന്സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. ഇതില്‍ 10 സീറ്റില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും വ്യാഴാഴ്ചചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സംഘടന സംവിധാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്നും അത് തിരഞ്ഞെടുപ്പില്‍ വലിയ ഗുണംചെയ്തുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 2009-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഭിമുഖീകരിച്ച പ്രശ്നങ്ങളൊന്നും ഈ തിരഞ്ഞെടുപ്പിലുണ്ടായില്ല. വിവിധ ജില്ലാക്കമ്മിറ്റികള്‍ നല്കിയ വോട്ടുകണക്കുകള്‍ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തല്‍ സംസ്ഥാന സെക്രട്ടറി നടത്തിയത്. പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ഉണ്ടായേക്കാമെന്നുള്ള കണക്കുകൂട്ടലും യോഗത്തിലുണ്ടായി.
കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, ആറ്റിങ്ങല്‍, തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്നും സി.പി.എം. സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി.
Comments