You are Here : Home / News Plus

യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി

Text Size  

Story Dated: Monday, July 30, 2018 09:05 hrs UTC

ഉത്തര്‍ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തില്‍ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചു. ബിസി 2000-1800 കാലഘട്ടത്തിൽ നിലനിന്നിരുന്ന വെങ്കലയുഗത്തിലേയോ പൂര്‍വ ഇരുമ്പ് യുഗത്തിലേയോ ഏതെങ്കിലും രാജവംശത്തിന്റേതാവാം ഭൗതികാവശിഷ്ടമെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കി. മൂന്ന് ശവകല്ലറകള്‍, അസ്ഥികള്‍, രഥാവശിഷ്ടങ്ങള്‍, ആയുധങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്. ഉദ്ഖനനത്തില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഇന്ത്യയിൽ ആദ്യമാണ്. ഗ്രീസ്, മെസപ്പെട്ടോമിയന്‍ മേഖലയിൽ നിന്നാണ് മുൻപ് രഥാവശിഷ്ടങ്ങള്‍ ലഭിച്ചത്. ഈ കാലഘട്ടത്തിലെ പിടിയുൾപ്പെടെയുള്ള വാളുകള്‍ കണ്ടെടുക്കുന്നത് ഇതാദ്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.