You are Here : Home / News Plus

ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിക്കാന്‍ പ്രണബ് മടി കാണിച്ചില്ലെന്ന് മോഹന്‍ ഭഗവത്

Text Size  

Story Dated: Sunday, July 08, 2018 08:26 hrs UTC

ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടി കാണിച്ചില്ലെന്ന് സംഘടനാ മേധാവി മോഹന്‍ ഭഗവത്. എല്ലാ തരത്തിലുള്ള ആശയങ്ങളോടും ആര്‍.എസ്.എസിന് സ്‌നേഹമാണുള്ളത്. അതിനാലാണ് പ്രണബിനെ ക്ഷണിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

പ്രണബ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. രാജ്യത്തിന്റെ പ്രസിഡന്റായപ്പോള്‍ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസോ, പങ്കെടുക്കാന്‍ പ്രണബോ മടി കാണിച്ചിട്ടില്ലന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

എ.ബി.വി.പി സംഘടിപ്പിച്ച പ്രേരണ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.