വത്തിക്കാന്‍ സിറ്റി:കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ''തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന് നഷ്ടമാകുകയും പലരേയും കാണാതാകുകയും ചെയ്തു. നിരവധിയാളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകരുത്''-. മാര്‍പാപ്പ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കായും എല്ലാ നഷ്ടപ്പെട്ടവര്‍ക്കായും പ്രാര്‍ഥിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്്ക്വയറില്‍ ഒത്തുകൂടിയിട്ടുള്ള എല്ലാവരോടും കേരളത്തിന് വേണ്ടി ഒരു നിമിഷം നിശബ്ദമായി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട മാര്‍പാപ്പ വിശ്വാസികളോടൊത്ത് കേരളത്തിന് വേണ്ടി നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ചൊല്ലി.
Comments