ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് മകന് അഭിനന്ദ്.
മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന നിര്‍ബന്ധമുണ്ടാവില്ല . അതുകൊണ്ടുതന്നെ താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണ്. ഒരു കമ്യൂണിസ്റ്റിന് ഉണ്ടാവേണ്ട യാതൊരു ഗുണവുമില്ലാത്ത പാര്‍ട്ടിക്കാരനാണ് പിണറായി വിജയന് . മനുഷ്യത്വമാണ് കമ്യൂണിസ്റ്റിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്ന് അച്ഛന് പറയുമായിരുന്നു. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണ് പിണറായി. കമ്യൂണിസ്റ്റുകാരനുണ്ടാവേണ്ട നന്മകള് അല്‍പ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വി എസ് അച്യുതാനന്ദനില്‍ മാത്രമാണെന്നും അഭിനന്ദ് പറയുന്നു.
Comments