ഇടുക്കി വള്ളക്കടവിന് സമീപം കരടിയെ പിടികൂടി. ബുധനാഴ്ച രാത്രി പത്തരയോടെയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആറ് വയസ്സ് പ്രായം തോന്നിക്കുന്ന കരടി പെട്ടത്. ജനവാസമേഖലയില്‍ ഇറങ്ങിയ കരടി കുറച്ചുദിവസങ്ങളിലായി ഇവിടുത്തെ തേനീച്ച കര്‍ഷകര്‍ക്കാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചത്. തേനീച്ച കൂടുകളില്‍ നിന്നും കരടി തേന്‍ കുടിക്കുന്നത് പതിവായിവായിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരമാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്.
Comments