കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും കാലത്ത് ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 2.43 കോടി വോട്ടര്‍മാര്‍മാരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തെ പല ബൂത്തുകളിലും ഏഴ് മണിയോടെ തന്നെ വോട്ടര്‍മാരുടെ വലിയ നിര ദൃശ്യമായിരുന്നു. തിരുവനന്തപുരം നേമത്ത് വോട്ടിങ് യന്ത്രം തകരാറിലായതു കൊണ്ട് പോളിങ് ആരംഭിക്കാന്‍ അല്പം വൈകി. സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവും കൊല്ലത്തെ എല്‍ .ഡി. എഫ് സ്ഥാനാര്‍ഥിയുമായ എം. എ. ബേബിയും കുടുംബവും കാലത്ത് തന്നെ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. സ്റ്റാച്യുവിലെ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ബേബി. മുന്‍ മേയര്‍ ജയന്ബാബുവിനൊപ്പമെത്തിയാണ് ബേബിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്. കൊല്ലത്ത് ബേബിയുടെ എതിരാളി എന്‍ .കെ. പ്രേമചന്ദ്രന് കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയെങ്കിലും വോട്ടിങ് യന്ത്രത്തിന്റെ തകരാറ് കാരണം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം ക്രിസ്തുരാജ സ്കൂളിലെ 40-ാം നമ്പര്‍ സ്കൂളിലാണ് പ്രേമചന്ദ്രന് കാലത്ത് തന്നെ വോട്ട് ചെയ്യാനെത്തിയത്. പ്രേമചന്ദ്രനാണ് ആദ്യം ബൂത്തിലെത്തിയത്.
Comments