ദക്ഷിണ കൊറിയയില്‍ യാത്രക്കാരുമായി പോകുകയായിരുന്ന കപ്പല്‍ മുങ്ങി രണ്ട് മരണം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തായിരുന്നു അപകടം. നിരവധി പേരെ കാണാതായി. കപ്പലിലുണ്ടായിരുന്ന 470 യാത്രക്കാരില്‍ 325 പേരും ഹൈസ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥികള്‍ ജിജുദ്വീപിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. കപ്പിലിന്റെ 95 ശതമാനം ഭാഗവും കടലില്‍ മുങ്ങിത്താഴ്ന്നു.
Comments