നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ സ്മാര്‍ട് സിറ്റി അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മേയ് ഒന്നിന് ചേരും. ഇത്തവണ അബൂദബിയിലാണ് യോഗം വിളിച്ചിട്ടുള്ളത്. സ്മാര്‍ട് സിറ്റി ചെയര്‍മാനും വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
സ്മാര്‍ട് സിറ്റി ആദ്യ മന്ദിരത്തിന്‍െറ നിര്‍മാണം 18 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു 2013 ജൂലൈയില്‍ അധികൃതര്‍ പ്രഖ്യാപിച്ചതെങ്കിലും പത്തുമാസം പിന്നിട്ടിട്ടും എങ്ങുമത്തൊത്ത സാഹചര്യത്തിലാണിത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദ ചര്‍ച്ചകള്‍ക്കായാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. സ്മാര്‍ട് സിറ്റി കൊച്ചിയുടെ മാനേജിങ് ഡയറക്ടര്‍ ബാജു ജോര്‍ജ് ഇപ്പോള്‍ വിദേശത്താണ്. കൊച്ചിയിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ദുബൈയില്‍ ഇരുന്നാണ് അദ്ദേഹം നിയന്ത്രിക്കുന്നത്. സര്‍ക്കാറിന്‍െറ പ്രതിനിധിയായി സി.ഇ.ഒയെ നിയമിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്.
Comments