മാവോയിസ്റ്റ് എന്ന് അവകാശപ്പെട്ട് നാലംഗസംഘം പൊലീസുകാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വയനാട് ജില്ലാ പൊലീസ് മേധാവിയോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
മാനന്തവാടി ഗ്രാഫിക് യൂനിറ്റ് കോണ്‍സ്റ്റബ്ള്‍ പ്രമോദാണ് മാവോയിസ്റ്റുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിപ്പെട്ടത്.
Comments