പത്തനംതിട്ട: പൂട്ടി കിടക്കുന്നവയില്‍ നിലവാരമുള്ള ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന് എം.എല്‍.എ. ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമില്ളെന്ന് ആക്ഷേപമുണ്ട്. അത്തരം ബാറുകള്‍ അടച്ചുപൂട്ടണം. മദ്യനയം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന വാര്‍ത്ത ശരിയാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളേണ്ട സമയമായി. ഒരാള്‍ മദ്യ വിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗവുമാണെന്ന പ്രചരണം ശരിയല്ളെന്നും സതീശന് വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments