ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സുരക്ഷാസേന പരാജയപ്പെടുത്തി. പൂഞ്ച് ജില്ലയിലെ സൗജിയാന്‍ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം സൈന്യത്തിന്റെ ശ്രദ്ധയില്‍പെട്ടത്. സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ നുഴഞ്ഞുകയറ്റക്കാര്‍ പിന്തിരിഞ്ഞ് ഓടുകയായിരുന്നുവെന്ന് സൈനിക വക്താവ് കേണല്‍ മനീഷ് മേത്ത അറിയിച്ചു.
Comments