ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന് വിശദമാക്കി. സുരക്ഷിതമായി സ്ത്രീകൾക്ക് മലചവിട്ടാൻ നടപടിയുണ്ടാകും. വിധി എങ്ങനെ നടപ്പാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി വിശദമാക്കി.
Comments