കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയ എരുമകളെ വിറ്റ് ഇമ്രാൻ ഖാൻ സർക്കാർ. പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളർത്തിയ എട്ട് എരുമകളെയാണ് സർക്കാർ വിറ്റത്. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വച്ചിരുന്നു
Comments