മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ ജീവചരിത്രം പറയുന്ന 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ മന്മോഹന് സിങ്ങിന് പിന്തുണയുമായി ശിവസേന. മന്മോഹന് സിങ് ആകസ്മികമായി പ്രധാനമന്ത്രിയായതല്ലെന്നും മറിച്ച് വിജയം വരിച്ച പ്രധാനമന്ത്രിയാണെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. 'പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്സിഡന്റല്‍ പ്രധാനമന്ത്രിയാകും. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്' - സഞ്ജയ് റൗത്ത് വ്യക്തമാക്കി
Comments