ജയിലില്‍ നിന്നും പ്രതികളെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, June 09, 2014 11:08 hrs UTC
മൊണ്ട്രിയല്(കാനഡ) : വിചാരണ കാത്തു ജയിലില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ പോലീസിന്റെ സുരക്ഷിതവലയത്തിനുള്ളില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയ സംഭവം കാനഡയിലെ മോണ്ട്രിയലില് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ജൂണ്‍ 7 ശനിയാഴ്ച വൈകീട്ട് രണ്ടു വര്‍ഷത്തിനുള്ളില ക്യൂബെക്ക് പ്രൊവിന്സിലില് നടന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തല്‍ പോലീസാധികാരികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
ഡെന്നിസ് ലഫ്ബര്, വയ്സ ഡെന്നിസ്, സെര്‍ജി എന്നീ മൂന്നു തടവുക്കാരാണ് ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരെ പിടികൂടുന്നതിനും, ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ സഹകരണം പോലീസധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പോലീസ് വക്താവ് ഓസ്റി ആന്‍ പ്രതികളുടെ ഫോട്ടൊ ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ വിതരണം ചെയ്തു.
ഇതേ സെന്ററില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് മുകളില്‍ വട്ടമിട്ട് പറന്ന ഹെലികോപ്റ്ററില്‍ നിന്നും താഴേയ്ക്ക് ഇട്ടുകൊടുത്ത കയര്‍ ഏണിയിലൂടെ കയറി രണ്ടു പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
ഏതാനും മണിക്കൂറുകള്‍ക്കകം പ്രതികളേയും, ഹെലികോപ്റ്ററും അന്ന് പോലീസ് പിടികൂടി. തട്ടിയെടുത്ത ഹെലികോപ്റ്ററാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ അന്ന് ഉപയോഗിച്ചത്.
Comments