ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്‌സി: ആയുര്‍വേദ ചികിത്സയുടെ ഖ്യാതി കടല്‍ കടന്ന അമേരിക്കയിലുടനീളം നേടിക്കൊടുത്ത ശാന്തിഗ്രാം വെല്‍നസ് ആയുര്‍വേദയുടെ അമരക്കാരായ ഡോ. ഗോപിനാഥന്‍ നായര്‍, ഡോ. അംബിക ഗോപിനാഥന്‍ നായര്‍ എന്നിവരെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് എം.സി.എന്‍ ചാനല്‍ പ്രക്ഷേപണം ചെയ്യുന്നു. 'കര്‍മവീഥിയിലൂടെ' എന്ന പരിപാടിയിലൂടെയാണ് ആയുര്‍വേദ ചികിത്സയ്ക്ക് അമേരിക്കയിലുടനീളം പ്രചാരം നല്കിയ ഈ ദമ്പതികളെക്കുറിച്ചുള്ള പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുന്നത്. ജൂലൈ 13-ന് ശനിയാഴ്ച രാവിലെ 9.30-നും (EST), രാത്രി 9.30-ന്ും ജൂലൈ 14-ന് ഞായറാഴ്ച രാത്രി 9.30-നും ഡോ. അംബികയുമായുള്ള മുഖാമുഖവും ജൂലൈ 20-ന് ശനിയാഴ്ച രാവിലെ 9.30-നും രാത്രി 9.30-നും ഡോ. ഗോപിനാഥുമായുള്ള അഭിമുഖവുമാണ് എം.എസി.എന്‍ ഒരുക്കുന്നത്.
അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ ആയുര്‍വേദത്തിന്റെ പ്രശസ്തി ലോകം മുഴുവനുമെത്തിക്കുന്നതിനായി പരിശ്രമിക്കുന്ന ഈ ദമ്പതികള്‍ തങ്ങളുടെ ജൈത്രയാത്രയുടെ അനുഭവം പങ്കുവയ്ക്കുന്നു. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ കരുണാകര ഗുരുവിന്റെ അനുഗ്രഹാശംസകളോടെ ആയുര്‍വേദത്തിന്റെ പ്രചാരണത്തിനായി പുറപ്പെട്ട ഈ ദമ്പതികളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു പാട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ഗുരുവിന്റെ ആത്മീയ ചൈതന്യം നിറഞ്ഞ വാക്കുകളെ പൊന്നാക്കുന്നതായിരുന്നു ഈ ദമ്പതികളുടെ മുന്നോട്ടുള്ള പ്രയാണം. ഈ പരിപാടി എം.സി.എന്‍ ചാനലിലും എം.സി.എന്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. വെബില്‍ ലൈവ് കാണുവാന്‍ ഇതൊടൊപ്പമുള്ള ലിങ്കില്‍ ഉപയോഗിക്കുക: www.mcntelevision.com
Comments