You are Here : Home / USA News

സാന്റാ അന്നയില്‍ എസ്‌.എം.സി.സി ഭാരത സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 12:05 hrs UTC

ലോസ്‌ആഞ്ചലസ്‌: കാലിഫോര്‍ണിയയിലെ സാന്റാ അന്നാ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയേഴാം സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും ആഘോഷിച്ചു. തിരുനാള്‍ കുര്‍ബാനയ്‌ക്കുശേഷം പള്ളിയങ്കണത്തിലൂടെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയോടൊപ്പം ഭാരത മാതാ, ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി, പരിശുദ്ധ മാതാവ്‌, മദര്‍ തെരേസ എന്നിവരുടെ വേഷത്തില്‍ കുട്ടികളായ ആര്യ ആനന്ദ്‌, അഭിജിത്‌ ജോസ്‌, സാന്ദ്ര തര്യന്‍, ആഷിന്‍ ജോസ്‌, ആഷ്‌ലി ജോസ്‌, കൃപ സജി, സ്റ്റീവ്‌ തര്യന്‍, ഭാവ്യ ആനന്ദ്‌, ഒഡോണിസ്‌ ജെയ്‌സണ്‍ എന്നിവര്‍ നടന്നുനീങ്ങി. ഇന്ത്യന്‍ പതാകയുമായി എല്‍സി ജോസും, അമേരിക്കന്‍ പതാക വഹിച്ചുകൊണ്ട്‌ ട്രാവിസ്‌ തോമസും ഘോഷയാത്രയില്‍ പങ്കു ചേര്‍ന്നു. തുടര്‍ന്നുള്ള സമ്മേളനത്തില്‍ ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഭാരതത്തിലും ലോകമെമ്പാടുമുള്ള എല്ലാ ഭാരതീയര്‍ക്കും സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും നല്ല നാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു. ഇടവക ഗായകസംഘാംഗങ്ങളായ ബിന്ദു മാത്യു, സിബല്‍ ജോസ്‌, സൗമ്യ ജെയ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന്‌ ദേശഭക്തിഗാനവും ദേശീയ ഗാനവും ആലപിച്ചപ്പോള്‍, ഗാനങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷ സൂരജ്‌ സജോ ആലപിക്കുകയുണ്ടായി. ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ബൈജു വിതയത്തില്‍ സ്വാഗതവും ട്രസ്റ്റി ആനന്ദ്‌ കുഴിമറ്റത്തില്‍ നന്ദിയും പറഞ്ഞു. ആഘോഷങ്ങള്‍ക്കുശേഷം എല്ലാവര്‍ക്കും ചോക്‌ളേറ്റ്‌ നല്‍കി. തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവക ട്രസ്റ്റി ജോണ്‍സണ്‍ വണ്ടനാംതടത്തില്‍, എസ്‌.എം.സി.സി ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍, ദേശീയ ജോയിന്റ്‌ ട്രഷറര്‍ മാത്യു കൊച്ചുപുരയ്‌ക്കല്‍, സെബാസ്റ്റ്യന്‍ വെള്ളൂക്കുന്നേല്‍, ബിജു ജോര്‍ജ്‌, തര്യന്‍ ജോര്‍ജ്‌, ബിജു തോമസ്‌, ജെയ്‌ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. സജി പിറവം ദൃശ്യങ്ങള്‍ പകര്‍ത്തി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.