You are Here : Home / USA News

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ന്യൂയോര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 22, 2013 12:12 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യയുടെ അറുപത്തിയേഴാമത്‌ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ്‌ 18-ന്‌ ന്യൂയോര്‍ക്കിലെ മാഡിസണില്‍ വെച്ച്‌ നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി നടന്ന പരേഡില്‍ പരേഡില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുള്ള വര്‍ണ്ണശബളമായ നാല്‍പ്പതില്‍ അധികം ഫ്‌ളോട്ടുകളും വിവിധ തരത്തിലുള്ള ആഘോഷപരിപാടികളും അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്‌ അനുമോദനങ്ങള്‍ അര്‍പ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍ഗീസ്‌ കോണ്‍ഗ്രസ്‌ യു.എസ്‌.എ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌, കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ -യു.എസ്‌.എ കളത്തില്‍ വര്‍ഗീസ്‌, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം, ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ റവ. വര്‍ഗീസ്‌ ഏബ്രഹാം, പഞ്ചാബ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ടി.ജെ. സിംഗ്‌, മധ്യപ്രദേശ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജുനാദ്‌ ക്വോസി, തമിഴ്‌നാട്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ ജോസഫ്‌, കര്‍ണ്ണാടക ചാപ്‌റ്റര്‍, ഹരിയാന ചാപ്‌റ്റര്‍, രാജസ്ഥാന്‍ ചാപ്‌റ്റര്‍ തുടങ്ങിയ അനേകം ചാപ്‌റ്ററുകളുടെ ഭാരവാഹികളും പ്രതിനിധികളും പരേഡിന്‌ ആദ്യാവസാനം വരെ നേതൃത്വം നല്‍കി. എഫ്‌.ഐ.എയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ബോളിവുഡ്‌ താരം വിദ്യാ ബാലന്‍, തമിഴ്‌ സൂപ്പര്‍ താരം ശരത്‌ കുമാര്‍, സിനിമാതാരം ജയ്‌ശ്രീ, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ന്യൂയോര്‍ക്ക്‌ എന്നിവരുടെ സാന്നിധ്യം പരേഡ്‌ വന്‍ വിജയപ്രദമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.