ഡാലസ്: ഡാലസ് കൗണ്ടിയിലെ പ്രധാന സിറ്റികളിലൊന്നായ ഗ്രാന്റ് പ്രെയ്‌റിയില്‍ ഡ്രൈവ് ചെയ്യുതിനിടയില്‍ സെല്‍ഫോണ്‍ ടെക്‌സ്റ്റിങ് നിരോധിച്ചുകൊണ്ടുള്ള നിയമം ഉടന്‍ പ്രബല്യത്തില്‍ വരും. ആഗസ്റ്റ് 20 ചൊവ്വാഴ്ച്ച വൈകീട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പില്‍ വരുത്തണമെന്ന് തീരുമാനിച്ചു. ടെക്‌സസ് സംസ്ഥാനത്തിനും പൊതുവെ ഇത്തരമൊരു നിയമം പാസ്സാക്കുവാന്‍ പരാജയപ്പെട്ടതുകൊണ്ട് സിറ്റി ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിവന്നതെന്ന് മേയര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവരില്‍ നിന്നും 200 ഡോളര്‍ ഫൈന്‍ ഈടാക്കും. ടെക്സ്റ്റിങ്ങ് നിരോധന സൈനുകളില്‍ സിറ്റിലെ നാലുഹൈസ്‌ക്കൂളുകള്‍ക്കു സമീപം പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിക്കും. റോഡില്‍ നിന്നും മാറി വാഹനം പാര്‍ക്കു ചെയ്ത് സെല്‍ഫോണ്‍ വിളിക്കുന്നതിനോടൊപ്പം ടെക്സ്റ്റ് ചെയ്യുന്നതിനോ ഈ നിയമം തടസ്സമാകുകയില്ല. പൊതുജനങ്ങള്‍ ഇതില്‍ പരിപൂര്‍ണ്ണമായും സഹകരിക്കണമെന്ന് ഗ്രാന്റ് പ്രെയ്‌റി പോലീസ് ചീഫ് സിറ്റീവ് ഡൈ അഭ്യര്‍ത്ഥിച്ചു.
Comments